Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.J. Roy

സി.​ജെ. റോ​യി​യു​ടെ മ​ര​ണം; കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റോ​യ് തോ​ക്കെ​ടു​ത്ത് സ്വ​യം വെ​ടി​വ​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന സി.​ജെ. റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെ കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

നി​കു​തി വെ​ട്ടി​പ്പി​നോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം വേ​ണ​മെ​ങ്കി​ലും, പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​രി​ഷ്കൃ​ത ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ഈ ​മ​ര​ണം രാ​ജ്യ​ത്തെ നി​കു​തി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ഒ​രു ക​ള​ങ്ക​മാ​ണ്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​മു​ണ്ടെ​ങ്കി​ലും, എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണം. സി.​ജെ. റോ​യി​യു​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖം പ​ങ്കു​വ​യ്ക്കാ​നാ​ണ് ക​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Kerala

വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്, വാ​രി​യെ​ല്ലി​ലൂ​ടെ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി; സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

ബം​ഗു​ളൂ​രു: ജീ​വ​നൊ​ടു​ക്കി​യ കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്. അ​ഞ്ചാം വാ​രി​യെ​ല്ലി​ലൂ​ടെ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തു.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് സം​ഘം റോ​യി​യു​ടെ ബം​ഗു​ളൂ​രു അ​ശോ​ക് ന​ഗ​റി​ലെ ലാം​ഗ്ഫോ​ര്‍​ഡ് ടൗ​ണി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്.

മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു ത​ന്നെ​യാ​ണ് കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ലീ​ഗ​ല്‍ അ​ഡൈ്വ​സ​ര്‍ പ്ര​കാ​ശി​ന്‍റെ​യും ആ​രോ​പ​ണം. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ന്ത​ര​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​റും നി​ല​വി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് ഇ​ര​യാ​ണ് സി.​ജെ റോ​യ്. ഇ​ത്ത​രം സ​മ്മ​ര്‍​ദ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു. അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​യാ​ണ് അ​ദ്ദേ​ഹം. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ഡി.​കെ. ശി​വ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.

National

സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ൽ

ബം​ഗു​ളൂ​രു: അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച. ബ​ന്നാ​ർ​ഘ​ട്ട​യി​ലെ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നേ​ച്ച​ർ കോ​ൺ​ഫി​ഡ​ന്‍റ് കാ​സ്കേ​ഡി​ൽ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​യി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ഹ​ല​സു​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

Movies

ഞ​ങ്ങ​ളു​ടെ ബ​ന്ധം സൗ​ഹൃ​ദ​ത്തി​നും അ​പ്പു​റം, ഇത് വേ​ദ​നാ​ജ​ന​കം; സി.​ജെ. റോ​യി​യെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ  

ബി​സി​ന​സു​കാ​ര​നും സു​ഹൃ​ത്തു​മാ​യ സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ ഏ​റ്റ​വും പ്രി​യ സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

''എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് സി.​ജെ. റോ​യ്‌യു​ടെ വി​യോ​ഗം വ​ള​രെ​യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​ണ്. വ​ലി​യ ദുഃ​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ എ​ന്‍റെ ഹൃ​ദ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ട്. സു​ഹൃ​ത്തി​നു​പ്പ​റ​ത്തെ അ​ടു​പ്പ​മാ​യ ബ​ന്ധ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. അ​ദ്ദേ​ഹം എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും''. മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സി.​ജെ. റോ​യ് സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ലാം​ഫോ​ർ​ഡ് റോ​ഡി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​നു​ള്ളി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ ഗുരുവായൂർ സ്വ​ദേ​ശി​യാ​യ റോ​യ്‌യു​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​സ​നോ​വ ആ​യി​രു​ന്നു. 2012ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ഈ ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് കൃ​ത്യം 14 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും 11 ചി​ത്ര​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ചു. ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച മ​ര​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്നു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്. മേം ​ഹൂ മൂ​സ എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം അ​നോ​മി ആ​ണ്. സി​നി​മ അ​ടു​ത്ത മാ​സം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണാ​ന്ത്യം.

National

കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന്; മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്ത് അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. സ​ഹോ​ദ​ര​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ലാ​യി​രി​ക്കും സം​സ്കാ​രം.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബെം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും. സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം.

ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ടി.​ജെ. ജോ​സ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി ഇ​ന്നെ​ടു​ത്തേ​ക്കും. കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഡോ. ​സി.​ജെ. റോ​യി​യു​ടെ ഫോ​ണു​ക​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ഇ​ന്ന് ന​ട​ക്കും. ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി​സി​പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സി.​ജെ. റോ​യി​യു​ടെ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Kerala

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

ബം​ഗ​ളൂ​രു: വ്യ​വ​സാ​യി സി.​ജെ.​റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്. കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് ബം​ഗ​ളൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സീ​മ​ന്ത്‌ കു​മാ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി.

റോ​യി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

കെ​ട്ടി​ട​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളും ഹാ​ർ​ഡ് ഡി​സ്കു​ക​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്ക​മാ​രം​ഭി​ച്ചു. അ​തേ​സ​മ​യം കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​നു​ള്ളി​ൽ ന​ട​ത്തി​യ​ത് റെ​യ്ഡ് ത​ന്നെ​യാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

 

 

National

ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്; സി.​ജെ.റോ​യി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ബം​ഗ​ളൂ​രു: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തും. ബൗ​റിം​ഗ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തോ​സ​മ​യം റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ദി​വ​സം റെ​യ്ഡ് ന​ട​ത്തി റോ​യി​യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രു​ന്നു​വെ​ന്ന് ലീ​ഗ​ൽ അ​ഡ്വൈ​സ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്‌​ഡ്‌ ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; ത​നി​ക്ക് ന​ഷ്ട​മാ​യ​ത് സ​ഹോ​ദ​നെ​യെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ

കൊ​ച്ചി: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ. സ​മൂ​ഹ​ത്തി​ന് ഏ​റെ ന​ന്മ​ക​ൾ ചെ​യ്ത വ്യ​ക്തി​യാ​ണ് സി.​ജെ.​റോ​യി. ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ്.

സ​മൂ​ഹ​ത്തി​ലു​ള്ള സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് ക​രു​തി​യാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ആ​ദാ​യ​നി​കു​തി റെ​യ്ഡി​നി​ടെ​യാ​ണ് സി.​ജെ.​റോ​യി സ്വ​യം വെ​ടി​യു​തി​ർ​ത്ത​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം.

വെ​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം റോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രോ​പി​ച്ചു.

 

 

Kerala

മാ​രു​തി 800 മു​ത​ൽ റോ​ൾ​സ് റോ​യ്സ് കാ​റു​ക​ൾ വ​രെ; റോ​യി​ക്കു​ള്ള​ത് ല​ക്ഷ്വ​റി വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം

ബം​ഗ​ളൂ​രു: ബി​സി​ന​സ് ലോ​ക​ത്ത് വി​പ്ല​വ​ക​ര​മാ​യ വ​ള​ർ​ച്ച​യാ​യി​രു​ന്നു സി.​ജെ.​റോ​യി​യു​ടേ​ത്. ക​ട​മെ​ടു​ക്കാ​തെ പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സീ​റോ ഡെ​ബ്റ്റ് മോ​ഡ​ൽ വി​ജ​യ​ക​ര​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഈ ​ത​ന്ത്ര​മാ​ണ് സാ​മ്പ​ത്തി​ക മാ​ന്ദ്യ​കാ​ല​ത്ത് ത​ന്നെ പി​ടി​ച്ചു നി​ർ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.

കേ​ര​ളം, ബം​ഗ​ളൂ​രു, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​ർ​മാ​രി​ലൊ​രാ​ളാ​ണ്. 300 ഏ​ക്ക​റോ​ളം വ​രു​ന്ന ഗോ​ൾ​ഫ് റി​സോ​ർ​ട്ടും വി​ല്ല പ്രോ​ജ​ക്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ് മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

12 റോ​ൾ​സ് റോ​യ്സ് കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ്വ​റി വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​വാ​ഹ​ന​മാ​യ മാ​രു​തി 800 പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് വീ​ണ്ടെ​ടു​ത്ത​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. 1994ൽ ​ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് സി.​ജെ.​റോ​യ് ckj 3637 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള ചു​വ​ന്ന മാ​രു​തി 800 ആ​ദ്യ​മാ​യി വാ​ങ്ങു​ന്ന​ത്. അ​ന്ന് 1.10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​തി​ന്‍റെ വി​ല.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​ദ്ദേ​ഹം ആ ​കാ​ർ വി​റ്റു. പി​ന്നീ​ട് പ​ത്തു​ല​ക്ഷം രൂ​പ​യ്ക്ക് ആ ​കാ​ർ തി​രി​ച്ചു വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് സാ​മ്രാ​ജ്യം വ​ള​ർ​ന്ന​തോ​ടെ ബു​ഗാ​ട്ടി വെ​യ്‌​റോ​ൺ, റോ​ൾ​സ് റോ​യ്‌​സ്, ലം​ബോ​ർ​ഗി​നി തു​ട​ങ്ങി നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​രേ​ജി​ലെ​ത്തി​യെ​ങ്കി​ലും പ​ഴ​യ മാ​രു​തി. വി​ട്ടു​കൊ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.

ദു​ബാ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ശേ​ഖ​ര​ത്തി​ന്‍റെ ആ​കെ മൂ​ല്യം ഏ​ക​ദേ​ശം 10 മി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​ക​മാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

 

Latest News

Up